ബംഗളൂരു: ഹിജാബ് വിഷയത്തിൽ സ്വകാര്യ കോളജ് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ യുവാവിനെ കുന്ദാപുര പൊലീസ് അറസ്റ്റ് ചെയ്തു. കോലാർ സ്വദേശിയായ കുന്ദാപുരയിൽ താമസിക്കുന്ന മുഹമ്മദ് ഷബീർ (32) ആണ് പിടിയിലായത്.

ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലെ സ്വകാര്യ പി.യു കോളജിലെ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നായിരുന്നു ഭീഷണി. പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്നാണ് കുന്ദാപുര പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.