ധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. ഈ സിനിമയുടെ പ്രൊമോഷനു വേണ്ടി സ്‌കൈ ഡൈവിങ് നടത്തിയിരിക്കുകയാണ് മഞ്ജു വാരിയരുടെയും മധു വാരിയരുടെയും സുഹൃത്ത്. മധു വാരിയരുടെ സഹപാഠിയായ രാജിവ് രാഘവൻ ആണ് 'ലളിതം സുന്ദരം' എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ആകാശത്തിൽ നിന്നൊരു പ്രമോഷനുമായി എത്തിയത്.

മധു വാരിയറുടെ ഉറ്റ ചങ്ങാതിയാണ് രാജിവ്. തന്റെ പ്രിയ സുഹൃത്തിനുള്ള സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്തത്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജിവ് രാഘവൻ. ചേട്ടന് ഇതുപോലൊരു കൂട്ടുകാരനെ കിട്ടിയതു തന്നെ മഹാഭാഗ്യമാണെന്നും സൗഹൃദത്തിന് അതിരുകളില്ലെന്ന് രാജിവ് തെളിയിച്ചെന്നും വിഡിയോ പങ്കുവച്ച് മഞ്ജു വാരിയർ കുറിച്ചു.

ബിജു മേനോൻ, മഞ്ജു വാരിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്ത ഈ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യും. തിരക്കഥ പ്രമോദ് മോഹൻ.

സൈജു കുറുപ്പ്, സുധീഷ്, അനു മോഹൻ, രഘുനാഥ് പലേരി, ദീപ്തി സതി, രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടൻ, മാസ്റ്റർ ആശ്വിൻ വാര്യർ, ബേബി തെന്നൽ അഭിലാഷ് എന്നിവരാണ് അഭിനേതാക്കൾ. സെഞ്ച്വറി ഫിലിംസും മഞ്ജു വാരിയർ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. പി. സുകുമാർ, ഗൗതം ശങ്കർ എന്നിവർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ബിജിബാൽ ആണ്. ലിജോ പോൾ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.