ആലപ്പുഴ: അധികാരത്തിൽ വനാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും ഈന്ന് വാഗ്ദാനം ചെയ്ത ഇടതുപക്ഷം ആറു വർഷമായി ജീവനക്കാരെ വഞ്ചിക്കുകയാണ് എന്ന് ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ ആരോപിച്ചു. PFRDA നിയമം നിലനിൽക്കുമ്പോൾ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സാധിക്കില്ല എന്നായിരുന്നു ഇടതു സർവ്വീസ് സംഘടനകൾ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. ഈ നിയമം നിലനിൽക്കെ രാജസ്ഥാൻ സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിച്ചത് എങ്ങനെയാണ് എന്ന് ജീവനക്കാർക്ക് മുന്നിൽ വിശദീകരിക്കാൻ ഇടതുപക്ഷം തയ്യാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുനപരിശോധന കമ്മിറ്റി റിപ്പോർട്ട് 9 മാസമായി ധനകാര്യ വകുപ്പ് പൂഴ്തി വെച്ചിരിക്കുന്നു. ഇതിനെതിരെ ഫെറ്റോയുടെ ആഭിമുഖ്യത്തിൽ ധനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് (2022 മാർച്ച് 2 ) ന് പ്രതിഷേധ മാർച്ച് നടത്തുന്നു.

യോഗത്തിൽ ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.ജി. ഉദയകുമാർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ഫെറ്റോ ജില്ലാ സെക്രട്ടറി പി മനോജ് കുമാർ, എൻ.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി, സംസ്ഥാന സമിതി അംഗം കെ.ആർ വേണു, ജില്ലാ ഭാരവാഹികളായ കെ.ആർ രജീഷ്, സി.റ്റി ആദർശ് എന്നിവർ സംസാരിച്ചു