- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രെയിൻ ആണവായുധങ്ങൾ നേടുന്നത് റഷ്യയ്ക്ക് അപകടകരം; ഒരുമൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചാൽ സർവനാശമാകും ഫലം; യുദ്ധത്തിനിടെ ആണവായുധഭീഷണി വീണ്ടും മുഴക്കി റഷ്യ
മോസ്‌കോ: യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ, ആണവായുധ ഭീഷണി മുഴക്കി റഷ്യ. റഷ്യ ഇതുവരെ യുക്രെയ്‌നിൽ നടത്തിയതു പ്രത്യേക സൈനിക നടപടിയാണ്. എന്നാൽ യുക്രെയ്ൻ അണ്വായുധങ്ങൾ സ്വന്തമാക്കിയാൽ അത് യഥാർഥ അപകടം വിളിച്ചു വരുത്തുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ മുന്നറിയിപ്പ്. യുക്രെയ്ൻ അണ്വായുധങ്ങൾ നേടുന്നത് റഷ്യയ്ക്ക് അപകടകരമാണ്. ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചാൽ സർവനാശമാകും ഫലമെന്നും ലാവ്‌റോവ് മുന്നറിയിപ്പു നൽകി. അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
യുക്രെയിനുമായി റഷ്യ രണ്ടാം റൗണ്ട് ചർച്ചയ്ക്ക് തയ്യാറെടുക്കയാണെന്ന് പറഞ്ഞ ലാവ്റോവ് ചർച്ചകൾക്ക് അമേരിക്ക തടസ്സം നിൽക്കുകയാണെന്ന് കുറ്റപ്പെടുത്തി.
'ഞങ്ങൾ രണ്ടാം റൗണ്ട് ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ യുക്രെയിൻ യുഎസ് നിർദേശമനുസരിച്ച് സമയം വെച്ച് കളിക്കുകയാണ്' റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. യുക്രെയിന് ആണവായുധം ലഭിക്കുന്ന സാഹചര്യമുണ്ടായാലാണ് യഥാർഥ അപകടം നേരിടേണ്ടിവരുകയെന്നും അതിന് തങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ യുക്രെനുമായി അടുത്ത റൗണ്ട് ചർച്ചകൾക്കായി റഷ്യൻ പ്രതിനിധികൾ ബുധനാഴ്ച 'സ്ഥലത്ത്' ഉണ്ടാകുമെന്ന് മോസ്‌കോ വക്താവ് അറിയിച്ചു. എന്നാൽ ഏത് സ്ഥലത്ത് വെച്ചെന്നോ ചർച്ചയുടെ മറ്റു വിവരങ്ങളോ റഷ്യ വെളിപ്പെടുത്തിയിട്ടില്ല.'ഇന്ന് ഉച്ചതിരിഞ്ഞ്, ഞങ്ങളുടെ പ്രതിനിധി സംഘം ചർച്ചകൾക്കായി കാത്തിരിക്കും. ഇന്ന് രാത്രി വരെ ചർച്ച നടത്താൻ ഞങ്ങളുടെ പ്രതിനിധി സംഘം തയ്യാറാണ്' റഷ്യൻ വാക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചർച്ചയ്ക്കു മുൻപ് റഷ്യ യുക്രെയ്‌നിലെ പ്രധാന നഗരങ്ങൾ ബോംബിട്ടു നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി പറഞ്ഞത്. യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യ കൂടുതൽ സേനകളെ വിന്യസിക്കുകയാണെന്ന് കീവ് മേയർ അറിയിച്ചു. എന്നാൽ എന്തു വിലകൊടുത്തും കീവിനെ സംരക്ഷിക്കുമെന്നും ഇതുവരെ തീർത്ത പ്രതിരോധം ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. യുക്രെയ്‌ന്റെ ഒഡേസ വിമാനത്താവളത്തിനു നേരെ റഷ്യ ആക്രമണം നടത്തിയതായി സംശയിക്കുന്നെന്ന് യുക്രെയ്ൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രി അറിയിച്ചു
മറുനാടന് ഡെസ്ക്