- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
മയ്യിൽ: വിവാഹവാഗ്ദാനം നൽകി മയ്യിൽ സ്വദേശിനിയായ 22 വയസുകാരിയെ മംഗളൂരു ലോഡ്ജിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. യുവാവ് വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുവതി അതീവഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മയ്യിൽ ഏരത്ത്പാലം സ്വദേശിനിയായ 22 വയസുകാരിയാണ് ചികിത്സയിലുള്ളത്. മയ്യിൽ പള്ളിമുക്ക് സ്വദേശിയായ സാജിദി നെ(28)തിരെയാണ് പൊലിസ് കേസെടുത്തത്. 2017 മുതൽ 2021 ഇയാൾ യുവതിയെ പീഡനത്തിനിരയാക്കിയത്. മംഗളൂരിൽ പഠനം നടത്തുന്നതിനിടെയാണ് പ്രണയം നടിച്ചു സാജിദ് യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി.
Next Story


