കണ്ണൂർ:സ്‌കൂളിലേക്ക് പോയ 15 വയസുകാരിയെ രക്ഷിതാവറിയാതെ സ്റ്റേജ്ഷോയിൽ പങ്കെടുപ്പിക്കാൻ കൂട്ടിക്കൊണ്ടുപോയ ഡാൻസ് ഗ്രൂപ്പ് മാനേജറെയും ഭാര്യയെയും പൊലിസ് അറസ്റ്റു ചെയ്തു. പാപ്പിനിശേരിയിലെ റബിനാസ് ഭാര്യ സാബിറ എന്നിവരെയാണ് കണ്ണൂർ
ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്.

പള്ളിക്കുന്ന് ഹയർസെക്കൻഡറിസ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി. ഡാൻസ് ഗ്രൂപ്പിൽ അംഗമായ കുട്ടിയെ സ്‌കൂൾ ബസ് സ്റ്റോപ്പിൽ നിൽക്കവെ രക്ഷിതാവറിയാതെ തിരൂരിലേക്ക് വാഹനത്തിൽ തട്ടിക്കൊണ്ടുപോയെന്നാണ് ദമ്പതികൾക്കെതിരെയുള്ള പരാതി.