- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരിയാണി തർക്കം കൂട്ടയടിയിലെത്തി; പയ്യന്നൂരിൽ മൂന്ന് പേർക്ക് പരുക്ക്; പൊലീസ് കേസെടുത്തു

കണ്ണൂർ: വെജിറ്റബിൾ ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റസംഭവത്തിൽ പയ്യന്നൂർ പൊലിസ് കേസെടുത്തു. പയ്യന്നൂർ മെയിൻ റോഡിൽ സെൻട്രൽ ബസാറിൽ പ്രവർത്തിക്കുന്ന മൈത്രി ഹോട്ടലിലാണ് സംഭവം.
ഹോട്ടൽ ഉടമ ഡി.വി ബാലകൃഷ്ണൻ, ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപാനൂർ പൂക്കോം സ്വദേശി സി.ടി ഷിമിത്ത്, ഇരിട്ടി കോളിത്തട്ടിലെ എം. എസ് സനൂപ് എന്നിവർക്കാണ് പരുക്കേറ്റത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വയോധികനായ ഒരാൾ ഇവരുടെ തൊട്ടടുത്തുള്ള മേശയിലിരിക്കുകയും വെജിറ്റബിൾ ബിരിയാണിക്ക് ഓർഡർ നൽകുകയുമായിരുന്നു.
എന്നാൽ ഇയാൾക്ക് വിളമ്പിയത് ചിക്കൻ ബിരിയാണിയാണ്. ചിക്കൻ താൻ കഴിക്കാറില്ലെന്നു പറഞ്ഞ വയോധികനോട് ഹോട്ടൽ ഉടമ തട്ടിക്കയറുകയും ഭക്ഷണം മാറ്റി നൽകാൻ കഴിയില്ലെന്നു പറയുകയായിരുന്നു. ഇതിനെ തുടർന്നാണ് തൊട്ടടുത്ത മേശയിലിരുന്ന ഷിമിത്തും സംഘവും ഹോട്ടൽ ഉടമയുമായി വാക്കേറ്റത്തിലേർപ്പെടുകയും ഹോട്ടലിന്റെ കൗണ്ടർ അടക്കം അടിച്ചുതകർക്കുകയും ചെയ്തത്. തങ്ങളെ ഹോട്ടൽ ഉടമയും മറ്റുജീവനക്കാരും മർദ്ദിച്ചുവെന്നു ഇവരും പരാതിപ്പെട്ടിട്ടുണ്ട്. ഇരുവിഭാഗത്തിനുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.


