ലയിടുക്കിലൂടെ സാഹസികമായി വലിഞ്ഞു കയറുന്ന വീഡിയോ പങ്കുവെച്ച് പ്രണവ് മോഹൻലാൽ. 2017ലെ തായ്‌ലൻഡ് യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന വീഡിയോയാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

യാത്രകൾ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ താരമാണ് പ്രണവ്. ചെറിയപ്രായത്തിൽ തന്നെ പോകാത്ത രാജ്യങ്ങളുമില്ല. ഒറ്റയ്ക്കുള്ള യാത്രകളാണ് ഏറെയും. ഹിമാലയൻ വഴികളിലൂടെ കഠിനമായ സാഹസിക യാത്രകൾ നടത്തിയത് പല വിഡിയോകളിലൂടെ കണ്ടിട്ടുമുണ്ട്.

 
 
 
View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)

പുതിയ ചിത്രമായ 'ഹൃദയം' റിലീസ് ചെയ്തതിനു ശേഷം താരം നേരെ പോയത് ഹിമാചൽ പ്രദേശിലേയ്ക്കായിരുന്നു. അവിടെ നിന്നുള്ള മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.