ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീക്ഷയുടെ പാലമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. യുക്രൈനിലെ യുദ്ധ മുഖത്തുനിന്ന് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ ഗംഗ' രക്ഷാപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയെ പ്രതീക്ഷയുടെ പാലമെന്ന് മന്ത്രി വിശേഷിപ്പിച്ചത്.

മോദിയെ പാലമായി ചിത്രീകരിക്കുന്ന ഗ്രാഫിക്‌സും അദ്ദേഹം ട്വീറ്ററിൽ പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി യുക്രൈനിൽ നിന്ന് രക്ഷപ്പെടുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് ഗ്രാഫിക്‌സിലുള്ളത്.

അതേസമയം, മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികൾ രക്ഷാപ്രവർത്തനത്തിനായി ആവശ്യപ്പെടുന്നതും ചിത്രത്തിൽ കാണാം. നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.