തിരുവനന്തപുരം :- യുക്രൈനിലെ ഖാർക്കീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ മരണമടഞ്ഞ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പക്ക് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ(എ ഐ ഡി എസ് ഒ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെഴുകുതിരികൾ കത്തിച്ചുകൊണ്ട് ആദരാഞ്ജലി അർപ്പിച്ചു. സാമ്രാജ്യത്വ റഷ്യ യുക്രൈനുമേൽ നടത്തുന്ന സൈനികാക്രമണം ഉടൻ നിർത്തണമെന്നും, യുക്രൈനിൽ അകപ്പെട്ടിരിക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും ഉടൻ തന്നെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

തിരുവനന്തപുരം ലാ കോളേജ് ജംഗ്ഷനിൽ നടന്ന യോഗത്തിൽ എ ഐ ഡി എസ് ഒ സംസ്ഥാന വൈസ് പ്രസിഡന്റ് സ. നിത്യമോൾ കെ എം, ജില്ലാ പ്രസിഡന്റ് സ. ഗോവിന്ദ് ശശി എന്നിവർ സംസാരിച്ചു.