- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുദ്ധം റിപ്പോർട്ട് ചെയ്ത റേഡിയോ സ്റ്റേഷന്റെ സംപ്രേഷണം തടഞ്ഞ് റഷ്യ
മോസ്‌കോ: യുദ്ധത്തിന്റെ റിപ്പോർട്ട് നൽകിയ റേഡിയോ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് റഷ്യ. മാധ്യമങ്ങൾ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകൾ പ്രയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യൻ സർക്കാർ റേഡിയോ സ്റ്റേഷന്റെ സംപ്രേഷണം തടഞ്ഞത്.
'എഖോ മോസ്‌ക്വി റേഡിയോ സ്റ്റേഷന്റെ സംപ്രേഷണമാണ് തടഞ്ഞത്. 'സോവിയറ്റ് യൂണിയന് ശേഷം, റഷ്യയിൽ ഉദയം ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന എഖോ മോസ്‌ക്വി റേഡിയോ സ്റ്റേഷന്റെ സംപ്രേഷണം മോസ്‌കോയുടെ യുക്രൈൻ അധിനിവേശത്തെ കുറിച്ചുള്ള കവറേജിന്റെ പേരിൽ തടഞ്ഞു.'- വാർത്താ ഏജൻസിയായ എഫ്പി റിപ്പോർട്ട് ചെയ്തു.
സർക്കാർ നൽകുന്ന വാർത്തകൾ മാത്രമേ നൽകാൻ പാടുള്ളുവെന്ന് റഷ്യൻ മാധ്യമങ്ങൾക്ക് നിർദേശമുണ്ടായിരുന്നു. യുദ്ധത്തിന് എതിരെ ആയിരക്കണക്കിന് പേർ മോസ്‌കോയിൽ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾക്ക് നിർദ്ദേശം വന്നത്. ഇതിന് പിന്നാലെ, യുക്രൈനിലെ ടിവി ചാനലുകളുടെ ടവറുകൾ തകർക്കുകയും ചെയ്തു.




