അബുദാബി: ഷാർജയിൽ കുടുംബകാര്യ സുപ്രീം കൗൺസിൽ പുനഃസംഘടിപ്പിക്കും. കൗൺസിലിന് കൂടുതൽ അധികാരങ്ങൾ നൽകാനും തീരുമാനമായി. ഷാർജ നഗരം ആസ്ഥാനമായാണ് കൗൺസിൽ പ്രവർത്തിക്കുന്നത്. മറ്റു നഗരങ്ങളിലും പ്രദേശങ്ങളിലും ഇതിന്റെ ശാഖകൾ സ്ഥാപിക്കാൻ അനുമതി നൽകി. കൗൺസിലിന് കൂടുതൽ അധികാരങ്ങൾ നൽകിയാണ് പുനഃസംഘടന.

ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ പുനഃസംഘടന സംബന്ധിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സുപ്രീം കൗൺസിലിന് കൂടുതൽ സ്വാതന്ത്ര്യം നൽകും. സാമ്പത്തികവും ഭരണപരവും സാങ്കേതികവുമായ സ്വാതന്ത്ര്യത്തോടെ വേഗത്തിൽ മുന്നോട്ടുപോകാനും ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് സഹായിക്കും. ഷാർജ നഗരം ആസ്ഥാനമായാണ് കൗൺസിൽ പ്രവർത്തിക്കുന്നത്.

സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യാന്തര സാമ്പത്തിക, സുരക്ഷ, പരിസ്ഥിതി കരാറുകൾ. കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക വികസനത്തിന്റെ നിലവാരം ഉയർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുക, കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുക, കുട്ടികളുടെ സുരക്ഷ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുക തുടങ്ങിയവയാണ് കൗൺസിലിന്റെ മുഖ്യലക്ഷ്യങ്ങൾ. ഷാർജ ഭരണാധികാരിയുടെ ഭാര്യ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയായിരിക്കും കൗൺസിൽ അധ്യക്ഷ.