- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം വികസന രേഖ അവതരിപ്പിക്കുന്നത് സിൽവർ ലൈൻ പദ്ധതിയുടെ മറവിൽ ജപ്പാനിലെ കമ്പനിയിൽ നിന്ന് ലോൺ വാങ്ങിക്കാൻ; ജപ്പാൻ തള്ളുന്ന പാഴ് വസ്തുക്കൾ വാങ്ങാനാണ് നീക്കമെന്നും വി.ഡി സതീശൻ

കണ്ണൂർ: സിൽവർലൈൻ പദ്ധതിയിൽ ജപ്പാനിലെ കമ്പനിയിൽ നിന്ന് ലോൺ വാങ്ങിക്കാനാണ് സിപിഎം വികസനരേഖ പിണറായി വിജയൻ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ഡി സതീശൻ.
ജപ്പാൻ തള്ളുന്ന പാഴ് വസ്തുക്കൾ വാങ്ങാനാണ് ഇപ്പോൾ വികസനരേഖയുമായി സി.പി. എം രംഗത്തുവന്നിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കുഴിച്ചുമൂടി വലതുപക്ഷത്തിലേക്കുള്ള വ്യതിയാനമായിമാറിയ ചരിത്രപരമായ സമ്മേളനമാണ് ഇപ്പോൾ എറണാകുളത്ത് നടക്കുന്ന സിപിഎം. സമ്മേളനമെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തുക. എന്തും ആദ്യം എതിർക്കുകയും പിന്നീട് പത്തോ ഇരുപതോ വർഷങ്ങൾക്കു ശേഷം നടപ്പിലാക്കുകയുമാണ് സി.പി. എമ്മിന്റെ ശൈലി. ആദ്യം എതിർക്കുകയും പിന്നീട് മാറ്റുകയും ചെയ്യുന്നതാണ് ശൈലി.
ഉന്നതവിദ്യാഭ്യാസരംഗത്ത് വിദേശനിക്ഷേപം കൊണ്ടു വരുമെന്നാണ് ഇപ്പോൾ പറയുന്നത്. നേരത്തെ യു.ഡി. എഫ് സർക്കാർപരിയാരം മെഡിക്കൽ കോളേജ് കൊണ്ടുവന്നപ്പോൾ അതിനെതിരെ സമരം നടത്തി അഞ്ചു രക്തസാക്ഷികളെ കൂത്തുപറമ്പിൽ സൃഷ്ടിച്ചവരാണ് ഇതുപറയുന്നത്. ഇപ്പോൾ ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്നു പറയുന്ന സി.പി. എം കൂത്തുപറമ്പിലെ രക്തസാക്ഷികളോട് ആദ്യം മാപ്പുപറയുകയാണ് വേണ്ടത്.
തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് വിദേശസർവകലാശാലകളുടെ പങ്കാളിത്തം ചർച്ച ചെയ്യുന്നതിനെത്തിയ മുൻ അമേരിക്കൻ അംബാസിഡർ ടി.പി ശ്രീനിവാസന്റെ കരണക്കുറ്റി അടിച്ചു തകർത്തത് എസ്. എഫ്. ഐ പ്രവർത്തകരെന്ന കുട്ടിക്കുരങ്ങന്മാരാണ്. യു.ഡി. എഫ് സർക്കാർ വികസനത്തിനായി എ.ഡി.ബി വായ്പ വാങ്ങാൻ തീരുമാനിച്ചപ്പോൾ എ.ഡി.ബി പ്രതിനിധി തിരുവനന്തപുരത്ത് വന്നപ്പോൾ തലയിൽ കരി ഓയിൽ ഒഴിച്ചവരാണ് സി.പി. എമ്മുകാർ.
കേരളത്തിൽ പിണറായി സർക്കാർ വികസനമെന്ന പേരിൽ നടപ്പിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ ലൈനാണ്. പ്ലാനിങ് വേണ്ട, പ്രൊജക്റ്റ് മതിയെന്നാണർത്ഥം. പ്രോജക്ട് എന്നാൽ കമ്മീഷൻ മാത്രമാണന്നോർക്കണം.മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസനരേഖ സിൽവർ ലൈനിൽ ജപ്പാനിൽ നിന്ന് ലോൺ വാങ്ങിക്കുന്നതിന് വേണ്ടി മാത്രമാണ്. സ്റ്റാൻഡേർഡ് ഗേജിൽ നിന്നും ജപ്പാൻ ബ്രോഡ് ഗേജിലേക്ക് മാറിയിട്ട് വർഷങ്ങളായി.
സ്റ്റാൻഡേർഡ് ഗേജിലെ പാഴ് വസ്തുക്കൾ ജപ്പാനിൽ നിന്ന് വാങ്ങിക്കാനാണ്് കരാർ. ഫോക്കസ് ഏരിയ പഠിച്ചാൽ മാത്രം മതിയെന്ന് കുട്ടികളോട് ആദ്യം പറഞ്ഞു. 35 ദിവസത്തെ പഠനമാണ് കോവിഡ് മഹാമാരി കാലത്ത് കുട്ടികൾക്ക് ലഭിച്ചത്. എന്നാൽ ഇപ്പോൾ തീരുമാനം പെട്ടന്ന് മാറ്റുകയാണ്. അവസാനഘട്ടത്തിൽ പരീക്ഷ നടക്കുമ്പോൾ കുട്ടികളെ സംഘർഷത്തിലാഴ്‌ത്തരുത്. തീരുമാനത്തിൽ നിന്ന് സർക്കാർ അടിയന്തിരമായി പിൻതിരിയണം. കുട്ടികൾ ഞങ്ങളെയൊക്കെ വിളിച്ചു കരയുന്ന സ്ഥിതിയാണുള്ളത്. പരീക്ഷ മാന്വൽ പരിഷ്‌കരിച്ചതും ശരിയായില്ല. 13 പേപ്പറുകൾ നോക്കേണ്ടിടത്ത് 17 പേപ്പറുകൾ അദ്ധ്യാപകർ നോക്കേണ്ട സ്ഥിതിയാണ്. റീവാലുവേഷൻ പേപ്പറുകളുടെ എണ്ണം വർദ്ധിക്കുമെന്നു ഉറപ്പാണ്.
ട
ഖാദർ കമ്മിറ്റി റിപ്പോർട്ട് വഴി മോദി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ അപ്പാടെ നടപ്പാക്കുകയാണ്. എ.ഡി.ബി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപം, സ്വാശ്രയ കോളജ് വിഷയത്തിലെല്ലാം സിപിഎം. ഇന്ന് നയം മാറ്റി. കാലത്തിന് മുൻപെയെന്നും നടന്നവർ വികസനത്തെക്കുറിച്ച് അതീവ ബോധവാന്മാരായിരുന്നു. എന്നാൽ കാലത്തിന് പിന്നെ നടന്നവർ കുട്ടിക്കുരങ്ങന്മാരെകൊണ്ട് കരണത്തടിപ്പിക്കുന്ന സ്ഥിതിയാണുള്ളതെന്നും വി.ഡി സതീശൻ പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് ആർ. അരുൺ കുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ് മനോജ് ട്രഷറർ കെ.എ വർഗീസ് , സജീവ് ജോസഫ് എംഎൽഎ, ഡി.സി.സി അധ്യക്ഷന്മാർട്ടിൻ ജോർജ് പി.ടി മാത്യു, സതീശൻ പാച്ചേനി .എം.സലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.


