- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യ പങ്കെടുത്താൽ അത്‌ലറ്റുകളെ പിൻവലിക്കുമെന്ന ഭീഷണിയുമായി നിരവധി രാജ്യങ്ങൾ; പാരാലിംപിക് വിന്റർ ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് റഷ്യയെ വിലക്കി അന്താരാഷ്ട്ര പാരാലിമ്പിക് കമ്മറ്റി
വിന്റർ പാരാലിംപിക്‌സ് ഗെയിംസിൽ നിന്നും റഷ്യൻ അത്‌ലറ്റുകളെ പുറത്താക്കി. റഷ്യൻ അത്‌ലറ്റുകൾ മത്സരത്തിൽ പങ്കെടുത്താൽ നിരവധി രാജ്യങ്ങൾ ഗെയിം ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണിയെുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് റഷ്യാ, ബലാറഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളെ പാരാലിംപിക്‌സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയത്. റഷ്യക്കാർക്കും ബലാറഷ്യക്കാർക്കും നിഷ്പക്ഷരായി മത്സരിക്കാമെന്ന് ബുധനാഴ്ച തീരുമാനിച്ചപ്പോൾ അന്താരാഷ്ട്ര പാരാലിമ്പിക് കമ്മറ്റി പ്രകോപനം സൃഷ്ടിച്ച് രംഗത്ത് എത്തുക ആയിരുന്നു.
വെള്ളിയാഴ്ച ബീജിങിൽ നടന്ന ഓപ്പണിങ് സെറിമണിക്ക് പിന്നാലെ ബ്രിട്ടൻ അടക്കമുള്ള രാഷ്ട്രങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. യുക്രൈൻ ആക്രമണത്തിൽ പ്രതിഷേധിച്ച് റഷ്യ, ബലാറഷ്യൻ രാജ്യങ്ങളിലെ താരങ്ങളെ വിന്റർ പാരാലിംപിക്‌സിൽ നിന്നും വിലക്കണമെന്ന് മറ്റു രാജ്യങ്ങൾ വാശിശിപിടിച്ചു. ഇതിനു പിന്നാലെയാണ് ഇവർക്ക് വിലക്കേർപ്പെടുത്തിയത്. വിലക്കിനെതിരെ റഷ്യ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്ടിൽ അപ്പീൽ നൽകി.