- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം മറന്നു എന്ന് കരുതിയ ലോറി ഡ്രൈവർക്ക് തെറ്റി; കേരള പൊലീസിനെ അങ്ങനെ എളുപ്പം പറ്റിക്കാൻ ആവില്ല; തലപ്പാടിയിൽ ഒരുവർഷം മുമ്പ് വിമുക്ത ഭടൻ വാഹനമിടിച്ച് മരണപ്പെട്ട കേസിൽ ഒടുവിൽ പ്രതി പിടിയിൽ
കാസർകോട് : എല്ലാം മറന്നു എന്ന് കരുതിയ ലോറി ഡ്രൈവർക്ക് തെറ്റി. കേരള പൊലീസിനെ പറ്റിക്കാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർക്ക് ഇതുവരെ ഞെട്ടൽ മാറിയിട്ടില്ല.
സംഭവം ഇങ്ങനെ:
തലപ്പാടിയിൽ വച്ച് ഒരു വർഷം മുൻപ് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിമുക്ത ഭടൻ വാഹനമിടിച്ച് മരിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് പുലർച്ചെ ആറുമണിയോടെ ആണ് സംഭവം. മംഗലാപുരം ഗെയിൽ കമ്പനിയിലേക്ക് ബൈക്കിൽ ജോലിക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥനാണ് അപകടത്തിൽ പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ ഓടിച്ച കർണാടക രജിസ്‌ട്രേഷൻ ലോറി ബൈക്കിൽ ഇടിക്കുകയും നിർത്താതെ പോവുകയുമായിരുന്നു. ഉദ്യാവർ ഗുത്തു സ്വദേശിയായ 42 വയസ്സുള്ള ദിനേശ് എന്നയാളാണ് വാഹനം ഇടിച്ച് മരിച്ചത്.
പിന്നീട് ഹൈവേയിലൂടെ കടന്ന് പോയ നൂറ് കണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ചാണ് ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞത്. അപകടത്തിന് ശേഷം കേരളത്തിലേക്ക് കടന്നപ്പോൾ വാഹനം മറ്റ് ഡ്രൈവർമാരാണ് ഓടിച്ചിരുന്നത്. മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ.സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് കിഴക്കും കര, സിവിൽ പൊലീസ് ഓഫീസർ നാരായണൻ അമ്പലത്തറ എന്നിവരുടെ സമർത്ഥമായ അന്വേഷണത്തിലൂടെയാണ് കേസ്സിൽ ഉൾപ്പെട്ട കെ എ 01 എ എഫ് 3411 ( KA 01 AF 3411 ) ലോറി കസ്റ്റഡിയിൽ എടുത്തത്.
പ്രതിയായ തമിഴ്‌നാട് സൂറംപട്ടി ട്രിച്ചി സ്വേദേശിയായ ദുരൈസ്വാമിയുടെ മകൻ രാമചന്ദ്രൻ എന്നയാളെ അറസ്റ്റ് ചെയ്തു. കേസ് കേരള പൊലീസ് കേസ് ഉപക്ഷിച്ചു എന്നായിരുന്നു ഇയാൾ കരുതിയിരുന്നത്. എന്നാൽ വാഹനം തിരിച്ചറിഞ്ഞത് മുതൽ പൊലീസ് പ്രതിയെ കണ്ടത്താനുള്ള ശ്രമത്തിലായിരുന്നു .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്