തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് (കേരള) ഏർപ്പെടുത്തിയ 2021 ലെ മികച്ച സുരക്ഷാ കമ്മറ്റി അവാർഡ് പേരൂർക്കട എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് ഫാക്ടറിക്ക് ലഭിച്ചു.ദേശീയ സുരക്ഷാ ദിനമായ മാർച്ച് 4ന് എറണാകുളം ടിഡിഎം ഹാളിൽ നടത്തിയ ചടങ്ങിൽ കേരള തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അവാർഡ് നൽകി.

മന്ത്രിയിൽ നിന്നും ഫാക്ടറി എക്സിക്യൂട്ടീവ് ഡയറക്ടറും യൂണിറ്റ് ചീഫുമായ ജി കൃഷ്ണകുമാറും ഫാക്ടറി ജോയിന്റ് ജനറൽ മാനേജർ(പാക്കിങ്, സേഫ്റ്റി & എൻവയോൺമെന്റ്) വേണുഗോപാൽ എസും ചേർന്ന് ഏറ്റുവാങ്ങി.
പേരൂർക്കട ഫാക്ടറിയിലെ പാക്കിങ് വിഭാഗം ജീവനക്കാരനായ ടിപി ഷൺമുഖത്തെ മികച്ച സേഫ്റ്റി വർക്കറായും തെരഞ്ഞെടുത്തു