ബെംഗളൂരു: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ ഹിന്ദു തീവ്രവാദികൾ എന്ന് പരാമർശിച്ച സംഭവത്തിൽ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസ്. കർണാടകയിലെ ധാർവാഡിലാണ് റാണ അയ്യൂബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹിന്ദു ഐടി സെൽ പ്രവർത്തകൻ അശ്വത് എന്നയാളുടെ പരാതിയെ തുടർന്നാണ് ഐപിസി 295 എ പ്രകാരം ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് റാണ അയ്യൂബ് വിവാദ പരാമർശം നടത്തിയത്. കർണാടകയിലെ ഹിജാബ് വിരുദ്ധ സമരക്കാരെ റാണാ അയ്യൂബ് 'തീവ്രവാദികൾ' എന്ന് വിളിച്ചതായി അശ്വത് നൽകിയ പരാതിയിൽ പറയുന്നു. 'പെൺകുട്ടികൾ വളരെക്കാലമായി ഹിജാബ് ധരിക്കുന്നു. എന്തുകൊണ്ടാണ് തീവ്രവാദികളായ യുവ വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ കാവിക്കൊടി ഉയർത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിൽ എന്തിനാണ് ആൺകുട്ടികൾ കാവി പതാക പിടിക്കുന്നത്.

എന്താണ് ഇതിന്റെയൊക്കെ അർഥം- അഭിമുഖത്തിൽ റാണ അയ്യൂബ് പറഞ്ഞു. ഫെബ്രുവരി 21 ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മാർച്ച് നാലിനാണ് ധാർവാഡിലെ വിദ്യാഗിരി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. റാണ അയ്യൂബിനെതിരെ അഞ്ച് പരാതികളെങ്കിലും നൽകിയിട്ടുണ്ടെന്ന് ഹിന്ദു ഐടി സെൽ പറഞ്ഞു. പരാതിയിൽ പരാമർശിച്ചിരിക്കുന്ന വീഡിയോ അഭിമുഖം 'റാണ അയ്യൂബ്' എന്ന യുട്യൂബ് അക്കൗണ്ടിലാണ് പബ്ലിഷ് അപ്ലോഡ് ചെയ്തത്.

സംഭവത്തിൽ പ്രതികരണവുമായി റാണ അയ്യൂബ് രംഗത്തെത്തി. ''ഹിജാബ് വിഷയത്തിൽ വലതുപക്ഷ സംഘടന എനിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതൊന്നും സത്യം പറയുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്നും അവർ ട്വീറ്റ് ചെയ്തു. നേരത്തെ മറ്റൊരു പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം അയ്യൂബിന്റെ 1.77 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ പൂട്ടുകയും ചെയ്തു.കണ്ടുകെട്ടിയിരുന്നു.