വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ യുപിയിലെ വാരാണസിയിൽ നിരവധി റോഡ് ഷോകളാണ് നടത്തുന്നത്. പ്രധാനമന്ത്രി ആളുകളോട് കുശലം ചോദിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കുൽഹാറിലെ 'പപ്പു ചായ്വാല' എന്ന കടയിൽ മോദിയും സംഘവും കയറി ചായകുടിക്കുകയും മറ്റുള്ളവരുമായി കുശലം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വൈറലായി. തന്റെ കടയിൽ പ്രധാനമന്ത്രി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും വാക്കുകളിൽ വിശദീകരിക്കാനാകില്ലെന്നും പപ്പു പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് വിഡിയോകൾ പങ്കുവയ്ക്കുന്നത്. ഉത്തർപ്രദേശിലെ ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മോദി വാരണാസിയിലെത്തിയത്.