- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി. എം. എയുമായി അഞ്ചരക്കണ്ടി പനയത്താംപറമ്പിൽ നിന്നും പൊലീസ് പിടികൂടിയ ചക്കരക്കൽ സ്വദേശി യുൾപ്പെടെയുള്ള രണ്ടു യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചരക്കണ്ടി പനയത്താം പറമ്പ് ചെറുഞ്ഞിക്കരി സ്വദേശി പി.കെ ഷിജിൻ(25) അഞ്ചരക്കണ്ടി കുഴിമ്പിലോട് മെട്ട സ്വദേശി പി.കെ ലിതിൻ(25) എന്നിവരെയാണ് മൂന്ന് ഗ്രാമോളം എം.ഡി.എം.എ യുമായി വെള്ളിയാഴ്‌ച്ച രാത്രി വാഹന പരിശോധനയ്ക്കിടെ പൊലിസ് പിടികൂടിയത്.
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ പൊലിസ് കൈക്കാണിച്ചിട്ടും നിർത്താത്തതിനെ തുടർന്ന് മട്ടന്നൂർ എസ്. ഐ കെ.വി ഉമേശന്റെ നേതൃത്വത്തിൽ പിൻതുടർന്ന് പിടികൂടുകയും പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ. എസ്. ഐ ക്ഷേമൻ, സീനിയർസിവിൽ പൊലിസ് ഓഫീസർ ഉമേശൻ, സിവിൽ പൊലിസ് ഓഫീസർമാരായ പ്രവീൺ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു


