ന്യൂഡൽഹി: നാട്ടിലേക്ക് വിമാന സൗകര്യം ഒരുക്കുന്നില്ലെന്ന് ആരോപിച്ച് യുക്രെയ്‌നിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികൾ ഡൽഹി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. പുലർച്ചെ ഡൽഹിയിലെത്തിയിട്ടും കേരളത്തിലേക്കുള്ള വിമാന സൗകര്യം കേരള ഹൗസ് അധികൃതർ ഒരുക്കിയില്ലെന്നാണ് പരാതി.

40 വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്. പകൽ ഡൽഹിയിലെത്തിയവരെ പോലും നാട്ടിലേക്കയച്ചു. പരാതിപ്പെട്ടിട്ടും കൃത്യമായ മറുപടി അധികൃതർ നൽകുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. അതേസമയം വിഷയം സാങ്കേതികം മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് വിമാന സൗകര്യം ഉടൻ ഒരുക്കുമെന്നും കേരളാ ഹൗസ് അധികൃതർ പ്രതികരിച്ചു.