- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനും കോാൺഗ്രസ് എസ് നേതാവുമായിരുന്ന പാമ്പൻ മാധവന്റെ മുപ്പതാം ചരമവാർഷിക ദിനാചരണത്തിന്റെഭാഗമായി എൻ.സി.പി, കോൺഗ്രസ് എസ്, പത്രപ്രവർത്തക യൂണിയൻ എന്നീ സംഘടനകൾ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
കോൺഗ്രസ് എസിന്റെ ആഭിമുഖ്യത്തിൽ നടന്ന പുഷ്പാർച്ചനയ്്ക്ക് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ഇ.പി. ആർ വേശാല,യു.ബാബു ഗോപിനാഥ്, കെ.കെ ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി. എൻ.സി.പിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് മന്ത്രി എ.കെ ശശീന്ദ്രൻ, എൻ.സി.പി ജില്ലാ പ്രസിഡന്റ് പി.കെ രവീന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. എ ഗംഗാധരൻ, ജനറൽസെക്രട്ടറി എംപി മുരളി തുടങ്ങിയവർ നേതൃത്വം നൽകി.കണ്ണൂർ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
ട്രഷറർ സിജി ഉലഹന്നാൻ, മട്ടന്നൂർ സുരേന്ദ്രൻ, ടി.കെ.എ. ഖാദർ,ഇ.എം. രഞ്ചിത്ത്ബാബു്, എന്നിവർ സംസാരിച്ചു.
കബീർ കണ്ണാടിപ്പറമ്പ്,എൻ.പി.സി. രംഞ്ജിത്ത്, സി.സുനിൽ കുമാർ, എം. അബ്ദുൽ മുനീർ സി.പി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.കോൺഗ്രസ് എസ്. നടത്തിയ പാമ്പൻ മാധവൻ അനുസ്മരണ സമ്മേളനം ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി.എസ് ജില്ലാ പ്രസിഡണ്ട് കെ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.ദിലീപ്, സിപിഐ. ജില്ലാ സെക്രട്ടറി അഡ്വ പി.സന്തോഷ് കുമാർ, സംസ്ഥാന ജനറൽ സിക്രട്ടറിമാരായ ഇ.പി.ആർ.വേശാല, യു.ബാബു ഗോപിനിഥ്, അഡ്വ.കെ.വി.മനോജ് കുമാർ, എം.ഉണ്ണികൃഷ്ണൻ, സന്തോഷ് കാല, കെ.വി.ദേവദാസ്, റനീഷ് മാത്യു ,കെ.ബാലകൃഷണൻ എന്നിവർ സംസാരിച്ചു.


