- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി പി എം പാർട്ടി കോൺഗ്രസിനായി കണ്ണൂർ ഒരുങ്ങി; വിലയിരുത്താൻ കോടിയേരി ബാലകൃഷ്ണൻ നായനാർ അക്കാദമിയിൽ

കണ്ണൂർ: ഏപ്രിലിൽ സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ബർണശേരിയിലെ നായനാർ അക്കാദമിയിലെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി. തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കോടിയേരി നായനാർ അക്കാദമിയിലെത്തിയത്.
പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിനായി നായനാർ അക്കാദമിയുടെ മുൻപിൽ നിർമ്മിക്കുന്ന ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, നായനാർ മ്യുസിയം മറ്റു പ്രവൃത്തികൾ എന്നിവ കോടിയേരി വിലയിരുത്തി. നേതാക്കളായ ഇ.പി ജയരാജൻ, എം.വി ജയരാജൻ, കെ.പി സഹദേവൻ, ജയിംസ് മാത്യു, എ.എൻ ഷംസിർ എന്നിവർ കോടിയരിയോടൊപ്പമുണ്ടായിരുന്നു.
പാർട്ടി കോൺഗ്രസിനായി കണ്ണൂർ ഒരുങ്ങിക്കഴിഞ്ഞുവെന്നും ഇതു സംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെ ജില്ലാ കമ്മിറ്റി യോഗം ചേർന്നിട്ടുണ്ട്. ബന്ധപ്പെട്ട സബ് കമ്മിറ്റി കൺവീനർമാർ ചെയർമാന്മാർ എന്നിവരുടെ യോഗം 20 ന് മൂന്ന് മണിക്ക് ചേരും.
ആയിരം പേർക്ക് എല്ലാവിധ സൗകര്യങ്ങളോടെയിരിക്കാവുന്ന ഓഡിറ്റോറിയം ഡിജിറ്റൽ വാളോടുകൂടിയ വേദി, നായനാർ ഡിജിറ്റൽ മ്യുസിയം, റെസ്റ്റ് റൂം എന്നിവയാണ് ബർണശേരിയിലെ നായനാർ അക്കാദമിയിൽ ഒരുങ്ങുന്നത്.
പാർട്ടി കോൺഗ്രസിനായി ആതിഥ്യമരുളുന്ന കണ്ണൂരിലെ സിപിഎം സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. സിപിഎം നേതാക്കളായ ഇ പി ജയരാജൻ എം വി ജയരാജൻ, ജയിംസ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സബ് കമ്മിറ്റി കൺവീനർമാരും ചെയർമാന്മാരുമാണ് വിവിധ ചുമതലകൾ വഹിക്കുന്നത്. പാർട്ടി കോൺഗ്രസിന്റെ പ്രചരണാർത്ഥം കണ്ണുർ ജില്ലയിലെ ഗ്രാമ-നഗര ഭേദമന്യേ സംഘാടക സമിതി ഓഫിസുകൾ, ചുമർചിത്രങ്ങൾ കൊടിതോരണങ്ങൾ എന്നിവ ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലുടെ നേതാക്കളുടെ പ്രസംഗങ്ങൾ, വെബ് സെമിനാറുകൾ എന്നിവ നടന്നു വരികയാണ്. സിപിഎം പാർട്ടി കോൺഗ്രസിന്റെ പ്രചരണാർത്ഥം യൂ ട്യുബ് ചാനലും തുടങ്ങിയിട്ടുണ്ട്.


