- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ദിനം:അവകാശ സംരക്ഷണ റാലിയും, പൊതു സമ്മേളനവും നടത്തും- നാഷണൽ വിമൻസ് ഫ്രണ്ട്
സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണ് എന്നശീർഷകത്തിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാഷണൽ വിമൻസ് ഫ്രണ്ട്ജില്ലാ കേന്ദ്രങ്ങളിൽ അവകാശ സംരക്ഷണ റാലിയും, പൊതു സമ്മേളനവും നടത്തും.
സ്ത്രീ സുരക്ഷ വാക്കുകളിൽ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നൽകുന്ന
അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ്
രാജ്യത്ത് നിലവിലുള്ളത്. സാംസ്‌കാരികവും വിശ്വാസപരവുമായ സ്വത്വം
ഉയർത്തിപ്പിടിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നു.
ഇത് അന്തസ്സോടെ ജീവിക്കാനുള്ള പൗരാവകാശത്തിന്മേലുള്ള കടന്നാക്രമണമാണ്.
ഇതിനെതിരെ സ്ത്രീ സമൂഹം കൂടുതൽ ജാഗ്രത പുലർതേണ്ടത്തുണ്ട്. ഈ സന്ദേശം
ഉയർത്തിപ്പിടിച്ചാണ് അവകാശ സംരക്ഷണ റാലിയും, പൊതു സമ്മേളനവും
നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് പി എം ജസീല പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന ശാരീരികവും, വൈകാരികവും ലൈംഗികവുമായ
അരക്ഷിതാവസ്ഥക്കും, അധിക്ഷേപങ്ങൾക്കും എതിരായ പ്രവർത്തനങ്ങൾക്ക്
ഊന്നൽ നൽകാനാണ് നാഷണൽ വിമൻസ് ഫ്രണ്ട് ആഗ്രഹിക്കുന്നത് എന്നും അവർ
കൂട്ടിച്ചേർത്തു.