- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മിഷൻ എംഎൽഎ'; കൂറുമാറ്റം തടയാൻ തന്ത്രവുമായി കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ത്ിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ എംഎൽഎമാരുടെ കൂറുമാറ്റം തടയാൻ മുൻകരുതലെടുത്ത് കോൺഗ്രസ് നേതൃത്വം. മുൻ തെരഞ്ഞെടുപ്പുകളിൽ ഗോവ, കർണാടക, മധ്യപ്രദേശ് തുടങ്ങിയ നിർണായക സംസ്ഥാനങ്ങളാണ് എംൽഎമാരുടെ കൂറുമാറ്റം കാരണം കോൺഗ്രസിന് നഷ്ടപ്പെട്ടത്. ഇത്തവണ അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ മിഷൻ എംഎൽഎ പദ്ധതിയുമായാണ് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
കൂറുമാറ്റം തടയാനായി പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്ക് ഉന്നത കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അയച്ചു. എംഎൽഎമാരുടെ നീക്കങ്ങൾ മനസ്സിലാക്കാനും തൂക്കുസഭകൾ ഉണ്ടായാൽവേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാനുമാണ് കേന്ദ്ര നേതാക്കളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഗോവയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പാർട്ടിക്ക് അധികാരം പിടിക്കാനായില്ല. 40ൽ 17 സീറ്റും കോൺഗ്രസ് നേടിയെങ്കിലും 13 സീറ്റുകൾ നേടിയ ബിജെപി ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുത്തു. രണ്ട് വർഷത്തിന് ശേഷം, 15 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് മാറി. പ്രതിപക്ഷ നേതാവ് ബാബു കാവ്‌ലേക്കറെ ബിജെപി ഉപമുഖ്യമന്ത്രിയാക്കി.
ഗോവയിൽ കൂറുമാറ്റം തടയാൻ സ്ഥാനാർത്ഥികളെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത് വാർത്തയായിരുന്നു. എന്നാൽ മത്സരം കടുത്ത സ്ഥിതിക്ക് എംഎൽഎമാരെ പിടിച്ചു നിർത്താൻ ഇത് മതിയാകില്ലെന്നാണ് നേതൃത്വത്തിന്റെ ബോധ്യം. ഗോവ്ക്ക് പുറമെ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലും കോൺഗ്രസ് 'മിഷൻ എംഎൽഎ' സജീവമാക്കി. ഗോവയൊഴിച്ചുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് തിരിച്ചടി നേരിടുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ടെങ്കിലും രണ്ടിടത്തെങ്കിലും വിജയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. വിമത ഭീഷണി നേരിടുന്ന രാജസ്ഥാനിലും എംഎൽഎമാരെ വരുതിയിലാക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.




