പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സർക്കാർ രൂപീകരിക്കാൻ ബിജെപി ഇതര കക്ഷികളുമായി സഖ്യത്തിന് തയ്യാറാണെന്ന് ഗോവയിലെ കോൺഗ്രസ് നേതൃത്വം.

കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 21 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ തങ്ങൾ ബിജെപി ഇതര കക്ഷികളായ ആംആദ്മി ,എംജിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ പിന്തുണ നേടുമെന്നാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ സർക്കാർ രൂപീകരിക്കാൻ അന്ന് തന്നെ അവകാശമുന്നയിക്കുമെന്നും ദിനേഷ് ഗുണ്ടുറാവു കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14 നാണ് 40 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. മാർച്ച് 10 നാണ് വോട്ടെണ്ണൽ.