- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വിപിന്റെ മരണം ചവിട്ടേറ്റ് ജനനേന്ദ്രിയം തകർന്ന്; സഹോദരൻ റിമാൻഡിൽ

X
കണ്ണൂർ:വാക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. വെങ്ങര ഇഎം.എസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയിൽ വിനോദ് ( 38) നെയാണ് പഴയങ്ങാടി സിഐ.രാജഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് വിട്ടിൽ വെച്ച് സഹോദരന്മാർ തമ്മിൽ വാക്ക് തർക്കവും തുടർന്ന് സംഘർഷവും ഉണ്ടായത്. വിനോദിന്റെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിനോദിന്റെ അനുജൻ വിപിനിനെ (32) പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും ഞായറാഴ്‌ച്ച രാത്രിയോടെ മരണപ്പെടുകയാണ് ഉണ്ടായത്.
ചവിട്ടെറ്റ് വിപിന്റെ ജനനേന്ദ്രിയം തകരുകയായിരുന്നു. വെങ്ങരയിലെ പുതിയ പുരയിൽ അരവിന്ദാക്ഷന്റെയും പ്രേമയുടെയും മകനാണ് വിപിൻ. അരുൺ മറ്റൊരു സഹോദരനാണ്
Next Story


