- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ 279 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 279 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലായിരുന്ന 645 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,47,715 ഉം രോഗമുക്തരുടെ എണ്ണം 7,28,189ഉം ആയി.
ഒരു കോവിഡ് മരണം കൂടി പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 9,009 ആയി. നിലവിൽ 10,517 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 410 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗദി അറേബ്യയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.38 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 86, ജിദ്ദ - 28, ദമ്മാം - 14, മദീന - 14, മക്ക - 10, അബഹ - 9. സൗദി അറേബ്യയിൽ ഇതുവരെ 6,15,65,346 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു.




