പാചകപരീക്ഷണം നടത്താൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മോഹൻലാൽ. വിവിധ സ്റ്റൈലുകളിലുള്ള പാചക പരീക്ഷണങ്ങൾ അദ്ദേഹം നടത്തുകയും ചിലപ്പൊഴൊക്കെ ആരാധകർക്കായി ചില റെസിപ്പികൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഫ്രഞ്ച് കുക്കിങ് ടെക്ക്‌നിക്കായ ഫ്‌ളാംബേ പരീക്ഷിച്ച് അദ്ദേഹം തയാറാക്കിയ ഫിഷ് രുചി വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. മനോഹരമായി പാചകം ചെയ്യുകയും ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന സൂപ്പർസ്റ്റാറിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സുഹൃത്തായ ജോസ് തോമസിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ഈ സ്‌പെഷൽ പാചകം.

 
 
 
View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)

സ്റ്റീക്ക് രുചികൾക്കൊപ്പം കിടിലൻ ബനാന സ്വീറ്റ് രുചിയാണ് ഫ്‌ളാംബേയിൽ ഒരുക്കിയത്. ഫ്രഞ്ച് കുക്കിങ് രീതിയാണിത്. സമീർ ഹംസയാണ് വിഡിയോ പങ്കുവച്ചത്. ഷെഫുമാർ ഫ്‌ളാംബേ ചെയ്യുമ്പോൾ തീജ്വാല എത്രത്തോളം വരും എന്നു നിശ്ചയമുള്ളതു കൊണ്ട് അവർ പാനിന്റെ അടുത്തുനിന്നു മാറില്ല. എന്തായാലും പരിശീലനം ലഭിക്കാത്തവർ ഇത് അനുകരിക്കാൻ ശ്രമിക്കരുത്. മുഖത്തോ ശരീരത്തിലോ പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.