വിത വിലയിരുത്താനുള്ളതല്ലെന്നും ഏത് കവിതയും എന്തെങ്കിലും മുദ്ര പതിപ്പിച്ചുകൊണ്ടാണ് കടന്നു പോകുന്നതെന്നും പ്രശസ്ത കവി പി. രാമൻ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ കാമ്പസിൽ സംഘടിപ്പിച്ച നെല്ലിക്കൽ മുരളീധരൻ അനുസ്മരണ സെമിനാറിൽ 'കാവ്യഭാഷ : തീരങ്ങളും തിരകളും' എന്ന വിഷയത്തിൽ നെല്ലിക്കൽ മുരളീധരൻ സ്മാരക പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ലിസി മാത്യു അധ്യക്ഷയായിരുന്നു. ഡോ. നിനിത ആർ., ലക്ഷ്മി ശിവൻ എന്നിവർ പ്രസംഗിച്ചു.