തൊടുപുഴ: മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ഉണ്ടായ ആസിഡ് അക്രമണത്തിൽ മുൻ ഭർത്താവ് അറസ്റ്റിൽ. പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെയാണ് ഇന്ന് രാവിലെ ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ സോനയുടെ മുൻ ഭർത്താവ് കരിങ്കുന്നം പഴയമറ്റം സ്വദേശി പള്ളിക്കാത്തടത്തിൽ വീട്ടിൽ രാഹുൽ രാജാണ്് അറസ്റ്റിലായത്. ഇയാൾ പെയിന്റിങ് തൊഴിലാളിയാണ്. മുട്ടം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്.

മഞ്ഞപ്രയിലുള്ള ബന്ധുവിനൊപ്പം താമസിച്ചുവരുകയായിരുന്നു സോന. ഇവിടെയെത്തിയ രാഹുൽ തർക്കത്തിനിടെ സോനയ്ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ സോനയുടെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ വഴക്കിനിടെ സോനയുടെ മുഖത്തേക്ക് രാഹുൽ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എട്ട് വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഒരു വർഷം മാത്രമാണ് ഒരുമിച്ച് താമസിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് മഞ്ഞപ്രയിലുള്ള ബന്ധുവിനൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് ആസിഡ് ആക്രമണം നടത്തിയത്.

സംഭവത്തിൽ രാഹുലിനെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ആസിഡ് ഒഴിച്ചത് രാഹുലാണെന്ന് യുവതി പൊലീസിന് മൊഴി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുട്ടം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

വിവാഹം കഴിഞ്ഞത് എട്ട് വർഷം മുമ്പാണ്. ഒന്നിച്ച് താമസിച്ചത് ഒരു വർഷം മാത്രമാണ്. ബന്ധുവിനൊപ്പം പോയത് വൈരാഗ്യമായി. ആസിഡുമായി ഒൻപത് മണിക്ക് വീട്ടിലെത്തി മുഖത്തൊഴിക്കുകയായിരുന്നു എന്നാണ് മൊഴി നൽകിയത എന്നാണ് രാഹുൽ രാജിന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നത്.

സോന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുപ്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതി ബേൺ ഐസിയുവിലാണ്. നെഞ്ചിലും രണ്ട് കൈകളിലും പുറക് ഭാഗത്തുമാണ് പൊള്ളലേറ്റത്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.