- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജനവിധി അട്ടിമറിക്കുന്ന പാർട്ടി ഇപ്പോഴും ഇവിടുണ്ട്; കോൺഗ്രസ് സ്ഥാനാർത്ഥികൾ കനത്ത കാവലിൽ റിസോർട്ടിൽ'; ഇത്തവണ കൊള്ളയടിക്കപ്പെടില്ലെന്ന് പി. ചിദംബരം
ന്യൂഡൽഹി: ഗോവ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ടു ദിവസം മാത്രം ശേഷിക്കെ തങ്ങളുടെ സ്ഥാനാർത്ഥികളെ സ്ഥാനാർത്ഥികളെ സുരക്ഷിതരാക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ തവണ ഉണ്ടായ അനുഭവം ഇത്തവണ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി വ്യക്തമാക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം.
ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന എക്സിറ്റ്പോൾ ഫലങ്ങൾക്ക് പിന്നാലെ പുതിയ സാധ്യതകൾ പരിശോധിക്കുകയാണ് ബിജെപി നേതൃത്വം. അതിനിടെയാണ് കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ ചാക്കിട്ട്പിടിത്തം ഭയന്ന് റിസോർട്ടിലേക്ക് മാറ്റിയത്.
കോൺഗ്രസ് തങ്ങളുടെ വീടിന് കനത്ത കാവൽ ഏർപ്പെടുത്തിയതായും കൊള്ളയടിക്കപ്പെടില്ലെന്നും ചിദംബരം എൻ.ഡി.ടി.വിയോട് പറഞ്ഞു. ജനവിധി അട്ടിമറിക്കുന്ന പാർട്ടി ഇപ്പോഴും ഇവിടുണ്ട്. ഏത് പാർട്ടിയാണ് എന്ന് നമുക്ക് നന്നായറിയാം. കോൺഗ്രസ് സ്ഥാനാർത്ഥികളെ പൂട്ടിയിട്ടിരിക്കയാണ് എന്നതൊക്കെ പ്രചാരണങ്ങൾ മാത്രമാണ്. ഒരു സ്ഥാനാർത്ഥിയുടെ പിറന്നാൾ ആഘോഷത്തിനായാണ് എല്ലാ സ്ഥാനാർത്ഥികളും ഒത്തുകൂടിയതെന്നും ചിദംബരം പറഞ്ഞു.
ഏത് സമയത്തും പാർട്ടി വിളിക്കുമ്പോൾ എത്താനുള്ള നിർദ്ദേശം സ്ഥാനാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. ഫലം വരുന്ന ദിവസം ചിലപ്പോൾ ട്രെൻഡുകൾ പുറത്ത് വന്ന് തുടങ്ങിയാൽ മിനുട്ടുകൾക്കകം യോഗം ചേർന്ന് പാർലമെന്ററി പാർട്ടി നേതാവിനെ തിരിഞ്ഞെടുക്കേണ്ട സാഹചര്യമല്ലാം ഉണ്ടാവാം. അതിനാൽ പാർട്ടി ആവശ്യപ്പെട്ടാൽ ഏത് സമയത്തും എത്താനുള്ള നിർദ്ദേശം സ്ഥാനാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. ജയിച്ചാലും തോറ്റാലും ഒരു സ്ഥാനാർത്ഥി പോലും കോൺഗ്രസ് പാർട്ടിയെ തള്ളിപ്പറയില്ല. കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും ചിദംബരം പറഞ്ഞു.
40 അംഗ ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 21 സീറ്റുകളാണ്. ഇന്ത്യ ടുഡേ, ടൈംസ് നൗ എക്‌സിറ്റ് പോളുകൾ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയാകും എന്നാണ് പ്രവചിച്ചിരിക്കുന്നത്. 2017-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടും സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ചെറിയ പാർട്ടികളെ ഒപ്പംനിർത്തി ബിജെപി അധികാരം പിടിക്കുകയായിരുന്നു.




