- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: രണ്ടുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. ഒഡീഷ നയാഗ്ര ദാമോദർ പുരിയിലെ നിരഞ്ജൻ പ്രധാനിനെയാ(26)ണ് എക്സൈസ് റെയ്ഞ്ച് ഓഫീസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്തും സംഘവും പിടികൂടിയത്.
കണ്ണൂർ എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കണ്ണൂർ താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡ് റോഡിൽ വച്ചാണ് ഇയാൾ പിടിയിലായത്. കണ്ണൂർ നഗരത്തിലെ അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായാണ് നിരഞ്ജൻ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story


