അബുദാബി: യുഎഇയിൽ 323 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,168 പേരാണ് രോഗമുക്തരായത്

രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,02,508 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 8,83,593 പേർക്ക് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 8,44,476 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 35,812 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ഇന്ന് 9,493 പേർക്കാണ് യുഎഇയിൽ കോവിഡ് വാക്‌സിൻ നൽകിയത്. ആകെ 24,268,541 ഡോസ് വാക്‌സിനുകളാണ് ഇതുവരെ യുഎഇയിൽ നൽകിയിട്ടുള്ളത്. 100 പേർക്ക് 245.37 ഡോസ് എന്ന കണക്കിലാണ് ഇപ്പോഴത്തെ വാക്‌സിനേഷൻ നിരക്ക്.