- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

പാപ്പിനിശേരി: വിസ നൽകാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങി പറ്റിച്ച് 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. കണ്ണപുരം ചെറുകുന്നിലെ പൂഞ്ഞാൻ കടവത്ത് വീട്ടിൽ അബ്ദുൾ കരീം (63) നെയാണ് തളിപ്പറമ്പ് ഡിവൈ.എസ് പി. ടി.കെ.രത്നകുമാറിന്റെ സ്പെഷ്യൽ സ്‌ക്വാഡ് ഇന്ന് രാവിലെ പാപ്പിനിശേരിയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.
കൂവേരിയിലെ പ്രവീൺ രാജ് എന്നയാളോട് 1999 ലാണ് കരീം പണം വാങ്ങിയത്. വിസയോ പണമോ ലഭിക്കാത്തതിനെ തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ 2004ൽ കരീമിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ബോംബെ, ദുബായ് എന്നിവിടങ്ങളിൽ ദീർഘകാലം ഒളിവിൽ കഴിഞ്ഞ കരീം അടുത്തിടെയാണ് നാട്ടിലെത്തിയത്.
ഡി.വൈ.എസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ.ദിലീപ് കുമാർ, എഎസ്ഐ.പ്രേമരാജൻ, സീനിയർ സി.പി.ഒ അബ്ദുൾ ജബ്ബാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


