ഈരാറ്റുപേട്ട: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് മൂന്നര വയസ്സുകാരൻ അതിദാരുണമായി മരിച്ചു. കോന്നച്ചാടത്ത് ജവാദിന്റെയും ആലുവ കരിങ്ങാംതുരുത്ത് ഷബാസിന്റെയും മകൻ അഹ്‌സൻ അലി ജവാദ് ആണ് മരിച്ചത്. ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാം നദീർ മൗലവിയുടെ ചെറുമകനാണ്.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ വീടിന് മുന്നിലെ സൈഡിലേക്ക് തള്ളിനീക്കുന്ന ഗേറ്റിൽ കളിക്കുന്നതിനിടെയാണ് അപകടം. ചാനലിൽനിന്ന് തെന്നിയ ഗേറ്റ് അഹ്‌സന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: അയ്മൻ അലി (ഈരാറ്റുപേട്ട അൽ മനാർ സ്‌കൂൾ ഒന്നാംക്ലാസ് വിദ്യാഥി). ഖബറടക്കം നടത്തി.