- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ; വീട്ടിൽ വിളിച്ചുപറഞ്ഞത് അജ്ഞാതൻ; അന്വേഷണം തുടരുന്നു
നാഗർകോവിൽ: കാണാതായ നിയമ വിദ്യാർത്ഥിയായ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. അയക്കോട് പഞ്ചായത്ത് പ്രസിഡന്റും എ.െഎ.ഡി.എം.കെ. പ്രാദേശിക നേതാവുമായ നാഗർകോവിൽ സിയോൻ തെരുവിലെ പി.ടി.ചെല്ലപ്പന്റെ മകൻ സി.എസ്.ലിബിൻ രാജ(23)യാണ് കൊല്ലപ്പെട്ടത്.
നിയമ വിദ്യാർത്ഥിയായ ലിബിൻ രാജയെ കഴിഞ്ഞ നാല് മുതൽ കാണാതായിരുന്നു. ചെല്ലപ്പന്റെ പരാതിയെ തുടർന്ന് നേശമണി നഗർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ, തിങ്കളാഴ്ച ചെല്ലപ്പനെ ഫോണിൽ ബന്ധപ്പെട്ട അജ്ഞാതനാണ് ലിബിൻ രാജയെ കുഴിച്ചിട്ടിരിക്കുന്ന വിവരം അറിയിച്ചത്.
പഴവൂരിൽ നാലുവരിപ്പാതയ്ക്കു സമീപത്താണ് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചൊവ്വാഴ്ച രാവിലെ റവന്യൂ അധികൃതരുടെ സാന്നിധ്യത്തിൽ പൊലീസ് മൃതദേഹം പുറത്തെടുത്തു.
മൃതദേഹപരിശോധന നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. മുൻവിരോധം കാരണം ലിബിൻ രാജയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷണം തുടരുന്നു.




