- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ ആത്മവിശ്വാസത്തോടെ ആം ആദ്മി പാർട്ടി; മുഖ്യമന്ത്രിയായാൽ തലക്കനം വരാതെ നോക്കുമെന്ന് ഭഗവന്ത് മാൻ
ചണ്ഡിഗഡ്: പഞ്ചാബിൽ മികച്ച വിജയം നേടി അധികാരത്തിലേറുമെന്ന ആത്മവിശ്വാസത്തിൽ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ. മുഖ്യമന്ത്രി പദം നേടിയാലും തലക്കനം വരാതെ നോക്കുമെന്നു ഭഗവന്ത് പറഞ്ഞു.
'സിഎം എന്ന വാക്കിന് കോമൺ മാൻ എന്നാണ് അർഥം. എന്റെ ജീവിതത്തിൽ എല്ലാ കാലവും പ്രശസ്തി പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാൻ വീഴുകയില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. മുഖ്യമന്ത്രിയായാൽ തന്നെയും ജനങ്ങളെ വിട്ടൊഴിഞ്ഞു നിൽക്കില്ല. കാരണം ഇതൊന്നും പുതിയ അനുഭവമല്ല'- മാൻ പറഞ്ഞു.
ആം ആദ്മി പാർട്ടിക്ക് 62 - 100 സീറ്റാണ് എക്‌സിറ്റ് പോളിൽ വിവിധ ഏജൻസികൾ പ്രവചിക്കുന്നത്. ഭൂരിപക്ഷത്തിനു വേണ്ടത് 59 സീറ്റാണ്.
Next Story




