ജിത്തിന്റേയും ശാലിനിയുടെയും മകളാണ് അനൗഷ്‌ക. ഇവരുടെ കുടുംബ ചിത്രങ്ങൾ അധികമൊന്നും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറില്ല. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശാലിനിക്കും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ അനിയത്തി ശാമിലി പങ്കുവെച്ചിരുന്നു.

ശാലിനിക്കും ശ്യാമിലിക്കുമൊപ്പമുള്ള അനൗഷ്‌കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.. അനൗഷ്‌ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്‌കയെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ എന്നുമാണ് ചിത്രം കണ്ട ആരാധകരുടെ കമന്റ്.

 
 
 
View this post on Instagram

A post shared by Shamlee (@shamlee_official)

'വിത്ത് മൈ ലേഡീസ്' എന്ന അടിക്കുറിപ്പോടെ വനിത ദിനത്തോടനുബന്ധിച്ചായിരുന്നു ശാമിലി ചിത്രം പോസ്റ്റ് ചെയ്തത്. അനൗഷ്‌കയ്ക്ക് ഇപ്പോൾ പതിനാല് വയസ്സായി. 2008 ജനുവരി 3നാണ് അനൗഷ്‌കയുടെ ജനനം. നേരത്തെ അനൗഷ്‌കയുടെ സഹോദരൻ ആദ്വിക്കിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.