റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 12 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ സൗദി ലഹരിമരുന്ന് നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി. ഓറഞ്ച് കയറ്റി വന്ന പെട്ടിക്കൊപ്പമാണ് ലഹരി ഗുളികകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രണ്ട് സിറിയക്കാർ അറസ്റ്റിലായി.

രാജ്യത്ത് സന്ദർശക വിസയിലെത്തിയ രണ്ട് സിറിയക്കാരുടെ കൈവശമാണ് 1,272,000 ആംഫെറ്റാമൈൻ ഗുളികകൾ കണ്ടെത്തിയത്. റിയാദ് മേഖലയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്കതാവ് മേജർ മുഹമ്മദ് അൽ നജീദി അറിയിച്ചു.