ചെറുപുഴ: പൊലീസിനെ ആക്രമിച്ച ഹോം ഗാർഡ് റിമാൻഡിലായി. ബാറിൽ അക്രമം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച ഹോംഗാർഡ് അറസ്റ്റിൽ. തലശേരി ഫയർസ്റ്റേഷനിലെ ഹോം ഗാർഡ് മാത്തിൽ വടശേരിയിലെ കുളങ്ങര ഹൗസിൽ നോബിൾ ജോസഫിനെ (53) യാണ് ചെറുപുഴ എസ്‌ഐ.എംപി.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.

ചെറുപുഴ ബസ് സ്റ്റാന്റിനടുത്തുള്ള എലഗൻസ് ബാറിൽവ്യാഴാഴ്‌ച്ച രാത്രി 9.30. മണിയോടെയാണ് സംഭവം. മദ്യപിച്ച് ചിലർ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരായ രതീഷ് ,ഗിരിഷ്, മുഹമ്മദ് നജീബ് എന്നിവരെ മദ്യപിച്ച് ബാറിൽ അക്രമത്തിന് മുതിർന്ന നോബിളും സഹോദരൻ ഷാജിയെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസറായ മുഹമ്മദ് നജീബിനെ ആക്രമിക്കുകയായിരുന്നു.

ഇടത് ചെവിക്കും ഇടത് ഷോൾഡറിനും, പരിക്കേറ്റ നജീബിനെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേല്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ നോബിൾ ജോസഫിനെ പൊലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു.