- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹറിന് പ്രണയ സാഫല്യം; ഇഷാനി ജോഹറെ താലികെട്ടി സ്വന്തമാക്കിയത് ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് താരാം
പനജി: ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ കാമുകി ഇഷാനി ജോഹറെയാണ് താരം താലി കെട്ടി സ്വന്തമാക്കിയത്. ഗോവയിൽവച്ച് നടന്ന ആഘോഷപൂർവമായ ചടങ്ങിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കിയായിരുന്നു ഇരുവരുടേയും വിവാഹം. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇരുപത്തിരണ്ടുകാരനായ ചാഹർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
'പരസ്പര പൂരകങ്ങളാകാനും പൂർത്തീകരിക്കാനും. ഈ ദിവസം ഇത്രമാത്രം സ്‌പെഷലാക്കിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ വിവാഹം സ്വപ്നതുല്യമാക്കിയ ഗോവയിലെ ടീമംഗങ്ങൾക്കും നന്ദി' വിവാഹ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ചാഹർ സമൂഹമാധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലാണ് രാഹുൽ ചാഹർ ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ഇതുവരെ ഒരു ഏകദിനത്തിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്‌സിയണിഞ്ഞു. ഇത്തവണ ഐപിഎൽ താരലേലത്തിൽ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് ചാഹറിനെ സ്വന്തമാക്കിയത്.