ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എലൺ മസ്‌കുമായി രണ്ടാമതും ബന്ധം വേർപെടുത്തിയതായി അദ്ദേഹത്തിന്റെ കാമുകിയും ഗായികയുമായ ഗ്രിംസ് വെളിപ്പെടുത്തി. ഡിസംബറിൽ കൃത്രിമ ഗർഭധാരണം വഴി താൻ എലൺ കസ്‌കിന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു എന്ന വിവരം വെളിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തലും ഗ്രിംസ് നടത്തിയത്. വാനിറ്റി ഫെയർ എന്ന മാസികയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിലാണ് ഇവർ രഹസ്യ പ്രസവത്തിന്റെ വിവരം വെളിപ്പെടുത്തിയത്.

ഈ അഭിമുഖം ഓൺലൈനിൽ പ്രത്യക്ഷമായതിന് തൊട്ടുപിന്നാലെയാണ് 33 കാരിയായ ഗ്രിംസ് 50 കാരനായ മസ്‌കുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ട്വീറ്റ് ചെയ്തത്. എന്നിരുന്നാലും തങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്ത വീടുകളിൽ താമസിക്കുമ്പോഴും ഇരുവരും കുട്ടിയുടെ കാര്യങ്ങൾ നോക്കാറുണ്ടെന്നും അവർ പറഞ്ഞു.

വളരെ സങ്കീർണ്ണമായ ഒരു പ്രണയ ജീവിതമായിരുന്നു എലൺ മസ്‌കിന്റെത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പേജ് സിക്സ് മാസികക്ക് നൽകിയ അഭിമുഖത്തിൽ താനും കാമുകി ഗ്രിംസും തമ്മിൽ വേർപിരിയുന്നതായി എലൺ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. മൂന്നു വർഷത്തെ പ്രണയജീവിതത്തിനായിരുന്നു അന്ന് അന്ത്യം കുറിക്കപ്പെട്ടത്. നേരത്തേ 2018-ലും ഇവർ വേർപിരിയുന്നതായ വാർത്തകൾ വന്നിരുന്നു.

ഇണങ്ങിയും പിണങ്ങിയും പ്രണയം മുൻപോട്ട് കൊണ്ടുപോകുമ്പോഴും അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു. പ്രണയ ജീവിതത്തോടൊപ്പം 221 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ ജീവിതവും ഏറെ ദുരൂഹതകൾ നിറഞ്ഞതാണ്. അദ്ദേഹം എവിടെയാണ് താമസിക്കുന്നത് എന്നതുപോലും ആർക്കും കൃത്യമായി അറിയില്ല. കഴിഞ്ഞവർഷം തന്റെ കാലിഫോർണിയയിലുള്ള സ്വത്തുക്കൾ അടക്കം പലതും വിൽക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് സ്പേസ് എക്സ് സ്റ്റാർബേസിനടുത്തുള്ള രൗ ചെറിയ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റുകയും ചെയ്തിരുന്നു.

എഴുത്തുകാരിയായ മുൻഭാര്യ ജസ്റ്റിൻ വിൽസണിൽ എലൺ മസ്‌കിന് അഞ്ചു മക്കളുണ്ട്. ഇവർ തമ്മിലുള്ള വിവാഹബന്ധം 2008-ൽ വേർപെടുത്തിയിരുന്നു. വിവാഹ മോചനത്തിനു ശേഷം ജസ്റ്റിൻ പറഞ്ഞത് മസ്‌ക് തന്നെ ഒരു ഭാര്യയായിട്ടല്ല, ഒരു ജീവനക്കാരി ആയിട്ടാണ് കരുതിയിരുന്നത് എന്നായിരുന്നു. സമത്വവും പങ്കാളിത്തവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു മസ്‌കിന് എന്നും അവർ പറഞ്ഞി.

അതിനുശേഷമാണ് മസ്‌ക് ബ്രിട്ടീഷ് നടി ടാളാ റിലേയുമായുള്ള ബന്ധം തുടങ്ങിയത്. ആറുവർഷം നീണ്ടു നിന്ന ആ ജെവിതത്തിനിടയിൽ അവർ രണ്ടു തവണ വിവാഹിതരാവുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ഇതിനിടയിൽ ആംബർ ഹേർഡുമായും മസ്‌ക് കുറച്ചുനാൾ ബന്ധം പുലർത്തിയിരുന്നു. ടാളായുമായുൾല ആദ്യ വിവാഹം നടന്നത് 2010-ൽ ആയിരുന്നു. പിന്നീട് അവർ 2012-ൽ വിവാഹ മോചനം നേടി. അന്ന് 16 മില്യൺ ഡോളറായിരുന്നു അവർക്ക് നഷ്ടപരിഹാരമായി ലഭിച്ചത്.

എന്നാൽ, തൊട്ടടുത്ത വേനലവധിക്കാലത്ത് അവർ വീണ്ടും വിവാഹിതരായി. പിന്നീട് 2014-ൽ അവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും തൊട്ടടുത്ത വർഷം അത് പിൻവലിച്ചു. പിന്നീട് 2016-ൽ ടോള മൂന്നാമതും വിവാഹ മോചനത്തിനുള്ള അപേക്ഷ നൽകി. അതോടെയാണ് അവർ എന്നെന്നേക്കുമായി വേർപിരിഞ്ഞത്. അതിനുശേഷം 2016 അവസാനത്തിലാണ് നടി ആംബർ ഹേർഡുമായുള്ള മസ്‌കിന്റെ ബന്ധം ആരംഭിക്കുന്നത്. വിവാഹിതയായിരിക്കുമ്പോൾ തന്നെ മസ്‌കുമായി ബന്ധം പുലർത്തി നടി തന്നെ ചതിച്ചു എന്ന് അവരുടെ മുൻ ഭർത്താവ് ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം നടിയും മസ്‌കും ഒരുപോലെ നിഷേധിക്കുകയായിരുന്നു.

എന്നാൽ, ആ ബന്ധവും ഏറെ നീണ്ടു നിന്നില്ല. 2017- ൽ അത് അവസാനിച്ചു. പിന്നീട് 2018- ൽ ആയിരുന്നു ഗായിക ഗ്രിംസുമായുള്ള മസ്‌കിന്റെ ബന്ധം ആരംഭിക്കുന്നത്. വിവിധ വിവാഹങ്ങളിലായി ഏഴു മക്കളാണ് എലൺ മസ്‌കിനുള്ളത്.