- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റ് നിരാശാജനകം: മാണി സി കാപ്പൻ
പാലാ: ലോക വൃക്കദിനത്തോടനുബന്ധിച്ചു വൃക്കരോഗത്തിനെതിരെ പാലാ മരിയൻ മെഡിക്കൽ സെന്ററിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രായം കൂടിയ ഡയാലിസിസ് രോഗിയായ രാമചന്ദ്രനും പ്രായം കുറഞ്ഞ ഡയാലിസിസ് രോഗിയായ അലൻ ജോർജും ചേർന്നു സെമിനാർ ഉദ്ഘാടനം ചെയ്തു. മരിയൻ മെഡിക്കൽ സെന്റർ അഡ്‌മിനിസ്‌ട്രേറ്റർ സി ഷേർളി ജോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ മാത്യു തോമസ്, നെഫ്‌റോളജിസ്റ്റ് ഡോ ജിത്തു കുര്യൻ, ഡോ സിറിയക് തോമസ് എന്നിവർ വൃക്ക രോഗത്തെക്കുറിച്ചും രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസുകളെടുത്തു.
ബജറ്റ് നിരാശാജനകം: മാണി സി കാപ്പൻ
പാലാ: സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു നിരാശാജനകമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അന്തീനാട് മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശിങ്കൽ പാലവും അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് 5 കോടിയും മീനച്ചിൽ റബ്ബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘത്തിന് 2 കോടിയുമുൾപ്പെടെ ആകെ 7 കോടി രൂപ മാത്രമാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ടൂറിസം, കൃഷി, പൊതുമരാമത്ത് ഉൾപ്പെടെ പാലായ്ക്കു ഗുണകരമാകുന്ന പദ്ധതികൾ സമർപ്പിച്ചിരുന്നു