സംസ്ഥാനത്തിന്റെ സാമ്പത്തിക പാരിസ്ഥിതിക സാമൂഹ്യ മേഖലകളെ തകർക്കുന്ന കെ റെയിൽ സിൽവർലൈൻ അർദ്ധഅതിവേഗ ട്രെയിൻ പദ്ധതിക്കെതിരെ മാർച്ച് ഒന്നിനും കാസർഗോഡ് നിന്നും ആരംഭിച്ച സംസ്ഥാന സമരജാഥ മാർച്ച് 12 നു കാക്കനാട്ട് എത്തിച്ചേരുന്നു. ആദിവസത്തെ യാത്രയുടെ ഉദ്ഘാടനം കാക്കനാട്ടെ തുറന്ന സ്റ്റേജിൽ എറണാകുളം എംപി ശ്രീ ഹൈബി ഈഡൻ നിർവ്വഹിക്കുന്നു. ചടങ്ങായിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി അജിത തങ്കപ്പൻ അധ്യക്ഷത വഹിക്കും.

ജാഥ ക്യാപ്റ്റൻ എംപി . ബാബുരാജ്, സിആർ നീലകണ്ഠൻ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്.രാജീവൻ, ജില്ലാ ചെയർമാൻ വിനു കുര്യാക്കോസ് തുടങ്ങിയവർ സംസാരിക്കുന്നു. നഗരസഭയിലെ ജനപ്രതിനിധികൾ, പ്രമുഖ രാഷ്ട്രീയ സംസ്‌കാരിക നേതാക്കൾ, മൂലമ്പിള്ളി, സ്മാർട്ട് സിറ്റി, പുതുവൈപ്പിൻ LNG , ദേശീയപാത ആക്ഷൻ കൗൺസിൽ തുടങ്ങിയ വിവിധ സമരസംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.ജാഥയുടെ ഭാഗമായി സഞ്ചരിക്കുന്ന കലാ സംഘം തെരുവുനാടകവും കലാപരിപാടികളും അവതരിപ്പിക്കും.

ഈ സ്വീകരണപരിപാടിയിൽ മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും സാന്നിധ്യം ക്ഷണിച്ചു കൊള്ളുന്നു.