പട്‌ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ ജാർഖണ്ഡ് ഹൈക്കോടതി ഏപ്രിൽ ഒന്നിലേക്കു മാറ്റി. കാലിത്തീറ്റ കുംഭകോണ കേസിൽ വീണ്ടും ജയിലിലായ ലാലു ചികിത്സാർഥം റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലാണ്.

കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാം കേസിൽ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ലാലുവിന് അഞ്ചു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ലാലുവിനു ഹോളി ആഘോഷത്തിനു മുൻപു ജാമ്യം ലഭിക്കുമെന്ന കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ആഗ്രഹം നടന്നില്ല. ഈ മാസം 18നു ലാലു റാഞ്ചി ആശുപത്രിയിൽ തന്നെ ഹോളി ആഘോഷിക്കും.