ദുബായ്: ദുബായിലെ അൽ ബർഷയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സ്ഥലത്തെ ഒരു റെസിഡൻഷ്യൽ ബിൽഡിങ്ങിൽ തീ പടർന്നു പിടിച്ചത്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.

ഉച്ചയ്ക്ക് 1:24നാണ് ഓപ്പറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അൽ ബർഷ സ്റ്റേഷനിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ പെട്ടെന്ന് തന്നെ കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.

14 മിനിറ്റിനുള്ളിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയതെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. സംഭവത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.