ന്ത്യയിലെ സ്ത്രീ ശാക്തീകരണമേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കൂട്ടായ്മയായ ലീഡ് ഇന്ത്യ ഫൗണ്ടേഷന്റെ ഈ വർഷത്തെ ഇൻസ്‌പെയറിങ് വുമൺ പുരസ്‌കാരത്തിന് ലക്ഷ്മി അതുൽ അർഹയായി. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലായിരുന്നു പുരസ്‌കാരദാനച്ചടങ്ങുകൾ. നൂറ്റിപ്പത്ത് മിനിറ്റിൽ നൂറ്റിപ്പതിനൊന്ന് വനിതകളെ ചടങ്ങിൽ ആദരിച്ചു.

വിവിധ നേട്ടങ്ങൾക്ക് ഉടമകളായ പ്രമുഖ വനിതാ രത്‌നങ്ങളെ ഒരു കൂട്ടായ്മ സൃഷ്ടിച്ച് അവരുടെ പ്രചോദനാത്മകമായ ജീവിത പാഠങ്ങൾ പരസ്പരം പങ്കുവയ്ക്കുവാൻ അവസരം സൃഷ്ടിക്കുന്ന ഒരു വേദി കൂടിയാണ് ലീഡ് ഇന്ത്യ ഫൗണ്ടേഷൻന്റെ ഇൻസ്‌പെയറിങ് വുമൺ പുരസ്‌കാര വേദി.

പതിനാറ് രാജ്യങ്ങളിൽ അൻപത്തി ആറിലധികം കമ്പനികളുള്ള ഏരിസ് ഗ്രൂപ്പിന്റെ ഡയറക്ടറാണ് ഇപ്പോൾ ലക്ഷ്മി അതുൽ. അതോടൊപ്പം ഇന്ത്യൻ സിനിമാ വ്യവസായത്തെ ഒരു കുടക്കീഴിൽ ഒന്നിപ്പിച്ച് ഹോളിവുഡ് മാതൃകയിലുള്ള ഒരു പ്രമുഖ ബ്രാൻഡായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പത്ത് ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള പ്രോജക്ട് ഇൻഡിവുഡ്ഢിന്റെ ഡയറക്ടർ, നാളിതുവരെ അറുപത്തി മൂന്നോളം ഇന്ത്യൻ സിനിമാ പ്രോജക്റ്റുകളെ പോസ്റ്റർ മത്സര പട്ടികയിലേയ്‌ക്കെത്തിച്ച ഓസ്‌കർ കൺസൾട്ടൻസി ഡിവിഷന്റെ മേധാവി, ഇൻഡിവുഡ് ബില്യണേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇൻഡിവുഡ് ബിസിനസ് എക്‌സലൻസ് അവാർഡ്‌സ് ഉൾപ്പെടെയുള്ള നിരവധി മറൈൻ, മെഡിക്കൽ ഈവന്റുകളുടെ സംഘാടക, ഇന്ത്യൻ ഫാഷൻ ലീഗ് സീസൺ മൂന്നിലെ മോഡൽ തുടങ്ങിയ നിലകളിലൊക്കെ പ്രശസ്തയാണ്.

മഴവിൽ മനോരമയിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുള്ള ലക്ഷ്മി ഒട്ടനവധി ഫാഷൻഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. നവരസ ( 2016), മിസ്സ് ഇൻഡിവുഡ്, ഫേസ് ഓഫ് ഇന്ത്യ, ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് (2018) എന്നിവ ഇവയിൽ ചിലതാണ്. ടെഡെക്‌സ് സ്പീക്കർ കൂടിയായ അവർ ഫാഷൻ മോഡലിങ് രംഗത്തും നിരവധി അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട്.മിസ്സിസ് ഇന്ത്യ ചാരിറ്റി,2017 ലെ ക്വീൻ ഓഫ് സബ്സ്റ്റൻസ് മത്സരത്തിലെ ഫേസ് ഓഫ് ദ സൗത്ത് മിസ്സിസ് ഇന്റലിജെന്റ് എന്നീ പുരസ്‌കാരങ്ങൾ നേടിയെടുത്തിരുന്നു. തുടർന്ന് ജമൈക്കയിൽ നടന്ന യുണേറ്റഡ് നേഷൻസ് പേജന്റിൽ മിസ്സിസ് ഗ്രാൻഡ് പ്രിക്‌സ് ടൈറ്റിലും അവർ കരസ്ഥമാക്കിയിട്ടുണ്ട് . നാൽപ്പത്തി രണ്ട് മത്സരാർഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരേയൊരു മത്സരാർത്ഥിയും ലക്ഷ്മി തന്നെയായിരുന്നു . ഇതോടൊപ്പം തന്റെ സ്ഥാപനത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ കൂടി ഉപയോഗപ്പെടുത്തി ദുർബല ജനവിഭാഗങ്ങൾക്ക് സഹായകമായ ഒട്ടേറെ പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. അന്തർദേശീയതലത്തിൽ നേപ്പാൾ ഭൂകമ്പ ദുരിതബാധിതർക്ക് പത്ത് ലക്ഷം രൂപയിലധികം വരുന്ന തുക സഹായധനമായി വിതരണം ചെയ്തിരുന്നു. എൻഐറ്റിയിൽ നിന്ന് ബിടെക്ക് കരസ്ഥമാക്കിയ ലക്ഷ്മി അതുൽ ട്രാഫിക് എൻജിനീയറിങ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് എന്ന വിഭാഗത്തിൽ ഗോൾഡ് മെഡലോടെ എംടെക്കും പാസായിട്ടുണ്ട്. സാമുദ്രിക വ്യവസായമേഖലയിലെ ഉന്നത അംഗീകാരമായ 'എ. എസ്. എൻ റ്റി ലെവൽ ത്രീ ' സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ ഇന്ത്യയിലെ അഞ്ച് സ്ത്രീകളിൽ ഒരാൾ കൂടിയാണ് അവർ.

മാറ്റം ഉണ്ടാക്കേണ്ടത് സ്ത്രീകൾ തന്നെയാണ് എന്നുള്ളതാണ് ഈ വനിതാ ദിനത്തിൽ നൽകാനുള്ള ഏറ്റവും വലിയ സന്ദേശമെന്ന് ലക്ഷ്മി പറയുന്നു. ' സി എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ തുടങ്ങുന്ന മൂന്നു കാര്യങ്ങൾ വളരെ പ്രധാനമാണ്. 'ചോയ്‌സ് ', 'ചാൻസ് ',പിന്നെ 'ചെയിഞ്ച് ' എന്നിവയാണ് അവ. 'ചോയ്‌സ് ' ശരിയായ രീതിയിൽ ഉപയോഗിച്ചാലെ 'ചെയിഞ്ച് '
സുസാധ്യമാകൂ. ' അവർ പറഞ്ഞു.