കണ്ണൂർ: വിൽപനക്കായി കൊണ്ടുവന്ന 14 കുപ്പി വിദേശമദ്യവുമായി ആലക്കോട് ഉദയഗിരിയിലെ ഈ ലയിൽ ഹൗസിൽ എം.ബിജുവിനെ (42) ടൗൺ എസ്‌ഐ സാജിതും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർ, ആലക്കോട്, പെരിങ്ങോം ,ഉദയഗിരി പൊലീസ് സ്റ്റേഷനുകളിലെ വ്യാജമദ്യം കടത്ത് കേസിൽ പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്‌ച്ച പുലർച്ചെ ഒരുമണിയോടെ മുനിസിപ്പൽ ബസ് സ്റ്റാന്റിലെ ക്ലോക്ക് റൂമിനടുത്ത് വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് സിഐ. ശ്രീജിത്തുകൊടേരി പറഞ്ഞു.