കണ്ണൂർ:17വയസുകാരിയായ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി മുഖത്തടിച്ചുവെന്ന കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് ചെറുപുഴ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പൊലിസ് മറ്റൊരു കേസുകൂടിയെടുത്തു പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

പൊലീസ് സ്റ്റേഷനിലെ ബാത്ത് റൂമിൽ വച്ചാണ് യുവാവ് കൈയിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ' ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി നൽകിയിരുന്നു പാടിയോട്ടുചാൽ സ്വദേശി പൈതലേൻ ശരൺ (19) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കഴിഞ്ഞ ദിവസം പാടിയോട്ടുചാൽ ക്ഷേത്രത്തിനടുത്ത് വെച്ച് വഴിയിൽ തടഞ്ഞ് നിർത്തി മുഖത്തടിച്ചുവെന്ന് പെൺകുട്ടിയുടെ പരാതിയിലാണ് ചെറുപുഴ പൊലീസ് ഇയാളെ കസ്റ്റഡി യിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ വച്ച് ബാത്‌റൂമിൽ വച്ച് കൈ ഞരമ്പ് മുറിക്കുകയും, കഴുത്ത് മുറിക്കുകയും ചെയ്തതോടെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ചികിത്സയ്ക്കുശേഷം രാത്രിയോടെ ചെറുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു' ഇയാൾക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.