- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യൻ ടാങ്ക് വ്യുഹങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ വീണ്ടും പുറത്ത് വിട്ട് യുക്രെയിൻ; ഇന്നലെ മാത്രം 500 റഷ്യൻ പട്ടാളക്കാർ കീഴടങ്ങിയെന്ന് സെലെൻസ്‌കി; പാരാച്യുട്ടിൽ ഇറങ്ങിയ റഷ്യൻ പട്ടാളക്കാരെ വകവരുത്തി; യുക്രെയിനു ആയുധം നൽകുന്ന രാജ്യങ്ങൾക്കും റഷ്യയുടെ മുന്നറിയിപ്പ്; പോരാട്ടം ശക്തം
റഷ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി നൽകിക്കൊണ്ട് റഷ്യയുടെ ഒരു ടാങ്ക് വ്യുഹത്തെ തകർക്കുന്ന ദൃശ്യങ്ങൾ യുക്രെയിൻ പുറത്തുവിട്ടു. ടാങ്ക് വേധ മിസൈലുകൾ ഉപയോഗിച്ചാണ് ഇത് തകർത്തതെന്ന് അവകാശപ്പെട്ട യുക്രെയി പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി റഷ്യയുടെ 500 ഓളംവരുന്ന സൈനികർ വ്യാഴാഴ്‌ച്ച കീഴടങ്ങിയതായും പ്രസ്താവിച്ചു.കഴിഞ്ഞ് മൂന്ന് ദിവസങ്ങളിൽ ഇത് രണ്ടാം തവണയാണ് റഷ്യയുടെ ടാങ്കുകൾക്ക് നേരെ യുക്രെയിൻ ആക്രമണം നടത്തുന്നത്. ഏറ്റവും ഒടുവിൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് ഏറ്റവും ചുരുങ്ങിയത് ഒരു ടാങ്കെങ്കിലുമ്പൂർണ്ണമായി നശിച്ചിട്ടുണ്ട് എന്നാണ്.
റഷ്യൻ സേനയുടെ വളരെ മോശമായ സൈനിക ആസൂത്രണം കാരണമാണ് അവർക്ക് ഏറെ നഷ്ടങ്ങൾ സംഭവിക്കേണ്ടി വരുന്നതെന്ന് പാശ്ചാത്യ യുദ്ധ വിദഗ്ദർ പറയുന്നു. ഇന്ന് ജർമ്മൻ സൈന്യത്തിന്റെ കൈവശം പ്രവർത്തനക്ഷമാമയി ഉള്ളതിനേക്കാൾ ഏറെ ടാങ്കുകൾ റഷ്യൻ സൈന്യത്തിന് യുക്രെയിനിൽ നഷ്ടപ്പെട്ടു എന്നാണ് ചില യുദ്ധ വിദഗ്ദരെ ഉദ്ധരിച്ചുകൊണ്ട് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കീവിലേക്കുള്ള പ്രധാന പാതയുടെ നടുവിലൂടെ വാഹനമോടിച്ച് മരണത്തിലേക്ക് ചെന്നു കയറുകയാണ് റഷ്യൻ സൈനികർ എന്നാണ് യുദ്ധ വിദഗ്ദർ പറയുന്നത്.
റഷ്യൻ സൈനിക വ്യുഹം കീവിനോട് അടുത്തെത്തുമ്പോൾ തന്നെ അപ്രതീക്ഷിതമായ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെടുകയും സായുധവാഹനങ്ങളും മറ്റും നശിപ്പിക്കപ്പെടുകയുമാണ് യുക്രെയിൻ ചെയ്യുന്നത്. റഷ്യയുടെ 6-ാം ടാങ്ക് റെജിമെന്റ് ആക്രമണത്തിൽ നിന്നും വലിയ പരിക്കുകൾ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടെങ്കിലും അവരുടെ കമാൻഡർ കേണൽ ആൻഡ്രീ സക്കറോവ് കൊല്ലപ്പെട്ടതിനെ തുടർന്ന് പിൻവാങ്ങിയതായി ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റഷ്യൻ സൈന്യത്തിന്റെ ഈ മോശം ആസൂത്രണം പല യുദ്ധവിദഗ്ദരെയും ഞെട്ടിച്ചിരിക്കുകയാണ്.
അതിനിടയിലാണ് ഹോസ്റ്റോമെൽ എയർബേസ് ആക്രമണത്തിന്റെ ആദ്യദിനത്തിൽ അവിടെയിറങ്ങിയ പാരാട്രൂപ്പേഴ്സ് കീഴടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നത്. ചുരുങ്ങിയത് എട്ട് പാരാട്രൂപ്പേഴ്സെങ്കിലും ഒരു ഹെലികോപ്റ്ററിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പിന്നീട് വെടിയൊച്ചയും മറ്റും കേൾക്കാം. ഈ ആക്രമണത്തിൽ അഞ്ച് പാരാട്രൂപ്പേഴ്സ് മരണമടഞ്ഞതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ കീഴടങ്ങിയതായി യുക്രെയിനും അവകാശപ്പെടുന്നു.
അതിനിടയിൽ യുക്രെയിന് ആയുധ സഹായം നൽകുന്ന രാജ്യങ്ങൾക്ക് അടുത്ത ഭീഷണിയുമായി പുടിൻ രംഗത്തെത്തി. ആയുധ സഹായം നൽകുന്നതും റഷ്യയ്ക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും എന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. പല വിദേശരാജ്യങ്ങളിൽ നിന്നും യുക്രെയിന് ലഭിക്കുന്ന ആയുധ സഹായം തന്നെയാണ് അവരെ റഷ്യൻ സൈന്യത്തിനോട് കൊമ്പ്കൊർക്കാൻ കഴിവുള്ളവരാക്കിയത്. റഷ്യ പ്രതീക്ഷിക്കാത്ത നിലയിലേക്ക് യുദ്ധത്തിന്റെ ഗതിവിഗതികൾ മറിഞ്ഞതും ഈ ആയുധങ്ങളുടെ ശക്തികൊണ്ടു തന്നെയാണ്. അതാണ് ഇപ്പോൾ പുടിൻ ആയുധ സഹായം നൽകുന്നവർക്കെതിരെ രംഗത്തെത്താൻ കാരണം.
അതേസമയം, പാശ്ചാത്യ ശക്തികൾ യുക്രെയിനിനെ വേണ്ട വിധം സഹയിക്കുന്നില്ല എന്നാണ് സെലെൻസ്‌കിയുടെ പരാതി. 1300 ഓളം സൈനികരെ യുക്രെയിന് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സെലെൻസ്‌കി റഷ്യ ഒരു തത്വദീക്ഷയുമില്ലാതെ സാധാരണക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്നും ആരോപിച്ചു. ഇതുവരെ അഞ്ഞൂറോളം റഷ്യൻ സൈനികർ കീഴടങ്ങിയതായും സെലെൻസ്‌കി അറിയിച്ചു. എന്നാൽ, യുക്രെയിൻ ജനതയ്ക്ക് മേൽ യുക്രെയിൻ തന്നെ അക്രമം അഴിച്ചു വിടുകയാണെന്നാണ് റഷ്യയുടെ ആരോപണം.
മറുനാടന് മലയാളി ബ്യൂറോ